കണ്ണൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ദമാമിനു സമീപം ജുബൈലിൽ ഉണ്ടായ വാഹനാപടകത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. ജുബൈലിലെ പ്രമുഖ വ്യാപാരിയായ കണ്ണൂർ വള്ളിത്തോട് സലാഹുദ്ദീൻ.പി കെ ആണ് മരിച്ചത്.
ദമാമിൽ പോയി തിരിച്ചു വരുമ്പോൾ ജുബൈൽ നഗര പ്രവേശന കവാടമായ നേവൽ ബേസിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയായിരുന്നു. ഉടൻ തന്നെ നേവൽ ബേസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബം നേരത്തെ ഇവിടെയുണ്ടായിരുന്നുവങ്കിലും ഇപ്പോൾ നാട്ടിലാണ്. മൃതദേഹം ജുബൈൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
kannur native dead saudi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here