വിവാഹ ജീവിതത്തിൽ സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം കുറ്റമല്ല

വൈവാഹിക ജീവിതത്തിൽ സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
അതേസമയം 15 വയസിന് താഴെ പ്രായമുള്ള ഭാര്യയോടൊപ്പം സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക ബന്ധം പുലർത്തുന്നത് കുറ്റകരമാണ്. ഇത് ബലാത്സംഗമായി തന്നെ പരിഗണിക്കുകയും ചെയ്യും. ഭാര്യയ്ക്ക് 15 വയസ് മുകളിൽ പ്രായമുണ്ടെങ്കിൽ 18 വയസിന് താഴയുാണെങ്കിലും അത് ബലാത്സംഗമായി കണക്കാക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാനിയമത്തിൽ ബലാത്സംഗത്തെ കുറിച്ചു പറയുന്ന 375 വകുപ്പിൽ 15 വയസിനുമുകളിൽ പ്രായമുള്ള ഭാര്യയുമായി അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമല്ല എന്ന് വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here