മലയാള സിനിമയില്‍ ‘ബെഡ് വിത്ത് ആക്ടിംഗ്’ ഉണ്ടെന്ന് നടി ഹിമ ശങ്കര്‍

മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിംഗ് പാക്കേജ് ഉണ്ടെന്ന് നടി ഹിമാ ശങ്കര്‍. സര്‍വോപരി പാലാക്കാരന്‍ സിനിമയുടെ പത്ര സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന സമയത്ത് ഇതിന് സമ്മതമാണെങ്കില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഒരു സംവിധായകന്‍ ബന്ധപ്പെട്ടുവെന്നും നടി വ്യക്തമാക്കി.
പാക്കേജ് എന്ന് പറഞ്ഞപ്പോള്‍ എന്ത് പാക്കേജ് എന്ന് ചോദിച്ച സമയത്ത് സംവിധായകന്‍ തന്നെയാണ് ബെഡ് വിത്ത് ആക്ടിംഗ് എന്ന് വ്യക്തമാക്കിയത്. ഇത്തരത്തില്‍ മൂന്ന് പേരാണ് സമീപിച്ചത്. ഇവരുടെ സിനിമയെല്ലാം ഒഴിവാക്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കി. ആണ്‍മേല്‍ക്കോയ്മ മലയാള സിനിമയില്‍ കൂടുതലാണെന്നും നടി പറഞ്ഞു.
സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നുപറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നുപറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണ്’, ഹിമ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here