സെൻസർ ബോർഡിൽ നിന്ന് പഹ്ലജ് നിഹ്ലാനി പുറത്ത്; ഇനി കത്രിക പ്രസൂൺ ജോഷിയുടെ കൈയ്യിൽ

പഹ്‌ലജ് നിഹ്‌ലാനിയെ സെൻസർ ബോർഡ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റി. ഗാന രചയിതാവ് പ്രസൂൺ ജോഷിയാണ് പുതിയ അധ്യക്ഷൻ.
നിഹ്ലാനിയെ പുറത്താക്കുന്നതിനുള്ള കാരണം വ്യക്തമല്ല. നിഹ്‌ലാനി സെൻസർ ബോർഡ് അധ്യക്ഷനായശേഷം നിരവധി വിവാദങ്ങളിലൂടെയാണ് ബോർഡ് കടന്നുപോയത്. സഹപ്രവർത്തകരടക്കം നിഹ്‌ലാനിയുടെ നിലപാടുകളെ വിമർശിച്ച് രംഗത്തുവന്നിരുന്നു. 2015 ലാണ് നിഹ്‌ലാനി സെൻസർ ബോർഡ് അധ്യക്ഷനായത്.
ലിപ് സ്റ്റിക് അണ്ടർ മൈ ബുർഖ, ജബ് ഹാരി മെറ്റ് സേജൽ എന്നീ ചിത്രങ്ങളിൽ ചില അനാവശ്യകട്ടുകൾ വേമെന്ന് ആവശ്യപ്പെട്ട സെൻസർബോർഡ് നടപടി നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
അമർത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ഹിന്ദു, ഗുജറാത്ത് എന്നീ പരാമർശങ്ങളിൽ ബീപ് ശബ്ദം കേൾപ്പിച്ചാൽ മതിയെന്ന സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ സാംസ്‌കാരിക ലോകത്തുനിന്ന് വൻ പ്രതിഷേധമുയർന്നിരുന്നു.
prasoon joshi replaces pehlaj nihlani censor board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here