മില്യണയറുടെ മകൾ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ ഉപേക്ഷിച്ചത് സാധാരണക്കാരനായ കാമുകന് വേണ്ടി

പ്രണയത്തിലാകാൻ എളുപ്പമാണ്. എന്നാൽ നിരവധി ത്യാഗങ്ങൾ സഹിച്ചും, പരസ്പരം സ്‌നേഹിച്ചും ക്ഷമിച്ചും വേർപിരിയാതെയിരിക്കുകയാണ് പ്രയാസം. പ്രണയിക്കുന്ന സമയത്ത് എല്ലാവരും പരസ്പരം ജീവിതാവസാനം വരെ കൂടെയുണ്ടാകുമെന്ന് വാഗ്ദാനങ്ങൾ നൽകാറുണ്ട്. എന്നാൽ അവരിൽ എത്ര പേർ പറഞ്ഞ വാക്ക് പാലിക്കാറുണ്ട് ?
ഈ വഞ്ചനയ്ക്ക് ന്യൂജെൻ പിള്ളേർ ചാർത്തി കൊടുത്ത വാക്കാണ് ‘തേപ്പ്’. പക്ഷേ ആണ് തേക്കുമ്പോൾ പെൺകുട്ടികൾ കണ്ണീരിലൊതുക്കുമ്പോൾ, പെണ്ണ് തേച്ചാൽ ആൺകുട്ടികൾ ‘തേച്ചു’, ‘തേപ്പ്’, ‘ഇസ്തിരിപ്പെട്ടി’, തുടങ്ങി നിരവധി പേരുകളിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കും. അതുകൊണ്ട് തന്നെ പെൺകുട്ടികളെ മാത്രമാണ് ‘തേപ്പുകാർ’ എന്ന് വിളിക്കുന്നത്. എന്നാൽ തേക്കുന്ന പെൺകുട്ടികളെ മാത്രമ കണ്ടു മടുത്ത സോഷ്യൽ മീഡയയ്ക്ക് ഇതാ ആഞ്ചലിന്റെ കഥ സമർപ്പിക്കുന്നു….
78 കാരനായ ഖൂ കെയ് പെങ്ങിന്റെ അഞ്ച് മക്കളിൽ നാലമത്തെയാളാണ് ആഞ്ചലിൻ. മുന്തിയ ഹോട്ടലുകളുടെയും, വിവിധ ലക്ഷ്വറി ബ്രാൻഡുകളുടേയും പ്രധാന സ്റ്റേക് ഹോൾഡറുകൾ സ്വന്തമാക്കിയ മലയൻ യുണൈറ്റഡ് ഇൻഡസ്ട്രീന്റെ ചെയർമാനാണ് ഖൂ കേയ് പെങ്ങ്. ഫോബ്‌സ് പട്ടിക പ്രകാരം മലേഷ്യയിലെ 50 സമ്പന്നരിൽ 44 ആം സ്ഥാനമാണ് ഖൂ കെയ് പെങ്ങിന്. 300 യുഎസ് മില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. അച്ഛന്റെ സമ്മത്തിനെതിരായി വിവാഹം കഴിച്ചില്ലായിരുന്നുവെങ്കിൽ തങ്ങളുടെ കുംടുംബ ബിസിനസ്സിൽ ആഞ്ചലിനും ഭാഗമായിരുന്നേനെ.
2008 ലാണ് ആഞ്ചലിന്റെ പ്രണയകാവ്യം ആരംഭിക്കുന്നത്. ഓക്‌സഫോർഡ് സർവ്വകലാശാലയിൽ പഠിക്കാനായി എത്തിയതാണ് ആഞ്ചലിൻ. അവിടെ വെച്ചാണ് കരീബിയൻ സ്വദേശിയായ ഡാറ്റ സയന്റിസ്റ്റ് ജഡീദിയ ഫ്രാൻസിസിനെ ആഞ്ചലിൻ കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇവർ വിവാഹതിരാകാൻ തീരുമാനിക്കുകയായിരുന്നു. അച്ഛൻ ഖൂവിനോട് ആഞ്ചലിൻ തന്റെ ഇഷ്ടം അറിയിച്ചെങ്കിലും ഖൂ ബന്ധത്തിന് എതിരായിരുന്നു.
ഒടുവിൽ അച്ഛന്റെ സമ്മതമ്മില്ലാതെ തന്നെ ആഞ്ചലിൻ വിവാഹിതയായി. വെറും 30 പേർ മാത്രം പങ്കെടുത്ത കൊച്ചുചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ആഞ്ചലിന്റെ കുടുംബത്തിൽ നിന്നും ആരും തന്നെ വിവാഹത്തിൽ പങ്കെടുത്തില്ല.
34 വയസ്സുകാരിയായ ആഞ്ചലിൻ ഇന്നൊരു ഫാഷൻ ഡിസൈറാണ്. തന്റെ കുടുംബത്തിന്റെ ആസ്തിയെത്രയെന്ന് ആഞ്ചലിൻ അറിയുന്നത് തന്റെ മാതാപിതാക്കൾ കോടതിയിൽ വെച്ച് വേർപിരിഞ്ഞപ്പോഴാണ്. ഡിവോഴ്‌സിന്റെ സമയത്ത് വസ്തു വിവരങ്ങൾ പുറത്ത് വിട്ടപ്പോഴാണ് ആഞ്ചലിൻ സ്വ്ത്തുകളെ കുറിച്ച് അറിയുന്നത്.
അച്ഛന്റെ കൂടെ നിന്നാൽ തനിക്ക് എത്രത്തോളം സമ്പത്ത് ലഭിക്കും എന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടു തന്നെയാണ് ആഞ്ചലിൻ ജഡീദിയ ഫ്രാൻസിസിനൊപ്പം ജീവിക്കാൻ തീരുമാനിച്ചത്.
ഇന്ന് തന്റെ ദാമ്പത്യജീവിതത്തിൽ അതീവ സന്തുഷ്ടയാണ് ആഞ്ചലിൻ. എന്നിരുന്നാലും അച്ഛൻ ദേഷ്യമെല്ലാം കളഞ്ഞ് തന്റെ ബന്ധത്തെ അംഗീകരിക്കുമെന്നും കുടുംബത്തോടും ഭർത്താവ് ജഡീദിയ ഫ്രാൻസിസിനുമൊപ്പം ഒരുമിച്ച് കഴിയാൻ സാധിക്കുമെന്നും ആഞ്ചലിൻ സ്വപ്‌നം കാണുന്നു.
Angeline Francis Gave Up Her Million Dollar Inheritance To Marry Her Love
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here