വെള്ളം, തേൻ, നാരങ്ങ; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അനുഷ്‌ക ഷെട്ടി

നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും അരുന്ധതി എന്ന ചിത്രമാണ് തെന്നിന്ത്യൻ താരം അനുഷ്‌ക ഷെട്ടിക്ക് ജനഹൃദയങ്ങളിൽ സ്ഥാനം നൽകിയത്. പിന്നീട് വേട്ടക്കാരൻ, സിംഗം മുതൽ ബാഹുബലിയിൽ വരെ എത്തി നിൽക്കുന്നു അനുഷ്‌കയുടെ സിനിമാ ജീവിതം. ബാഹുബലിയിലെ ദേവസേനയുടെ പ്രകടനത്തിൽ ഇന്ത്യൻ സിനിമാ ലോകമൊന്നാകെ അനുഷ്‌കയെ പ്രശംസിച്ചു.
ചിത്രം ഹിറ്റായതോടെ നിരവധി പേരാണ് അനുഷ്‌കയും പ്രഭാസും വിവാഹിതരാകണമെന്ന് അഭ്യർത്ഥിച്ചത്. ഇതിന് പുറമേ സൗന്ദര്യ രഹസ്യവും ചോദിച്ചവരുണ്ട്.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായി താരം തന്നെ രംഗത്തെത്തി. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് ചോദ്യം ഉയർന്നത്. വെള്ളം കുടിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം എന്നായിരുന്നു അനുഷ്‌ക പറഞ്ഞത്. ഒരു ദിവസം ആറു ലിറ്റർ വെള്ളം വരെ കുടിക്കും. കണ്ണിൽ കണ്ടതെല്ലാം വലിച്ചു വാരി തിന്നില്ല. ബ്രഡും തേനുമാണ് പ്രഭാത ഭക്ഷണമായി കഴിക്കുന്നതെന്നും താരം വ്യക്തമാക്കി.
ബ്യൂട്ടി പാർലറിൽ പോകാറില്ല. കഴിക്കാനാണെങ്കിലും മുഖത്ത് പുരട്ടാനാണെങ്കിലും തേൻ ഉപയോഗിക്കും. ഇത് ചർമ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു.നാരങ്ങ ഉപയോഗിച്ച് കാലുകളിലെ കറുത്ത പാടും കളയും. മുടിയുടെ കാര്യത്തിലും കൃത്രിമമായി ഒന്നും ചെയ്യാറില്ല. നന്നായി എണ്ണ തേച്ചു കുളിക്കും. ഒലീവ് ഓയിലും വെളിച്ചെണ്ണയുമാണ് ഉപയോഗിക്കുന്നത്.
സ്ഥിരമായി യോഗ ചെയ്യുന്നതാണ് ശരീരം ഫിറ്റായി ഇരിക്കുന്നതിന്റെ രഹസ്യം. മുപ്പത് മിനിട്ട് വ്യായാമം ചെയ്യും. പച്ചക്കറികളും പഴങ്ങളും മാത്രമാണ് അനുഷ്‌കയുടെ ഭക്ഷണം. രാത്രി എട്ടു മണി ആവുന്നതോടെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കും. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഉറക്കത്തിനും പ്രധാന പങ്കുണ്ടെന്നാണ് അനുഷ്‌ക പറയുന്നത്.
anushka shetty beauty secret revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here