ക്രൂര പീഡനം; ശേഷം നാലാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു

യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം നാലാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഡൽഹി രോഹിണിയിലെ ബീഗംപൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതി രോഹിണിയിലെ ബി.സ്.എ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി രോഹനെ(22) പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി പെൺകുട്ടിയും പ്രതിയും ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അച്ഛന്റെ കാർ കൊണ്ടുവരാമെന്നും സുഹൃത്തുക്കളെ താമസസ്ഥലത്ത് കൊണ്ടുപോയി വിടാമെന്നും രോഹൻ പറഞ്ഞു. മറ്റു സുഹൃത്തുക്കളോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ട ശേഷം പെൺകുട്ടിയെയും കൊണ്ട് സമീപത്തുള്ള നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ പരിസരത്തേക്ക് കൊണ്ടുപോയി. കാർ അവിടെയാണ് പാർക്ക് ചെയ്തിരിക്കുന്നതെന്നാണ് ഇയാൾ പറഞ്ഞത്. നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പൺകുട്ടിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. മദ്യപിച്ചിരുന്നതായും പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും രോഹൻ സമ്മതിച്ചിട്ടുണ്ട്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
girl pushed from fourth floor after rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here