Advertisement

ജെഡിയു 21 നേതാക്കളെ സസ്‌പെൻഡ് ചെയ്തു

August 14, 2017
0 minutes Read
modi praise nitish kumar

ജെഡിയു 21 നേതാക്കളെ സസ്‌പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിലാണ് സസ്‌പെൻഷൻ. പാർട്ടിയിലെ വിമത ശബ്ദമായ ശരത് യാദവിനോട് കൂറുപുലർത്തുന്നവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട നേതാക്കൾ. ജെഡിയുവിന്റെ ബിജെപി സംഖ്യത്തെ എതിർക്കുന്നവരാണ് ഇവർ.

മുൻമന്ത്രി രാമൈ റാം, മുൻ എം പി അർജ്ജുൻ റായ്, മുൻ എംഎൽഎ രാജ് കിഷോർ സിൻഹ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ജെഡിയു ബിഹാർ പ്രസിഡന്റ് ബസിസ്ത നാരായണാണ് ഇവരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top