കുട്ടിളുടെ മരണം; മോഡി സർക്കാരിനെ വിമർശിച്ച് ശിവസേന

ഗൊരഖ്പൂരിൽ ബി ആർ മെഡിക്കൽ കോളേജിൽ ഓക്‌സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ശിവസേന. പാർട്ടി മുഖപത്രത്തിലെ എഡിറ്റോറിയലിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ച് ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
യുപിയിലെ കുട്ടികളുടെ മരണം കൂട്ടക്കൊലപാതകമാണ്. ദുരന്ത്ം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് അപമാനമാണ്. അധികാരത്തിലേറുമ്പോൾ മോഡി വാഗ്ദാനം ചെയ്ത അച്ഛേ ദിൻ ഇതുവരെ സാധാരണക്കാർക്ക് ഉണ്ടായിട്ടില്ലെന്നും എഡിറ്റോറിയലിൽ പറയുന്നു.
എല്ലാ ഓഗസ്റ്റ് മാസവും ഇത്തരത്തിൽ കുഞ്ഞുങ്ങൾ മരിക്കാറുണ്ടെന്നായിരുന്നു ഒരു യുപി മന്ത്രി പ്രതികരിച്ചത്. എന്തുകൊണ്ടാണ് പാവപ്പെട്ടവന്റെ കുഞ്ഞുങ്ങൾ മാത്രം ഓഗസ്റ്റിൽ മരിക്കുന്നതെന്നും പണക്കാരന്റെ കുട്ടികൾ മരിക്കുന്നില്ലെന്നും ശിവസേന ചോദിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here