ഗായികയെ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

കൊല്ലം കൊട്ടിയത്ത് പ്രശസ്ത ഗായികയെ കാറില്‍ നിന്നും പിടിച്ചിറക്കി കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. പോലീസിന് കൈമാറി. നെടുമ്പന പഞ്ചായത്ത് ഓഫീസിന് സമീപം തെക്കേ ചരുവിള വീട്ടില്‍ മനാഫുദ്ദീന്‍ ( 42)നെ കൊട്ടിയം പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ദേശീയ പാതയില്‍ ഉമയനല്ലൂരിലായിരുന്നു സംഭവം.
ഗാനമേള കഴിഞ്ഞ് പിന്നണി ക്കാരോടൊപ്പം കാറില്‍ വരുമ്പോള്‍ ഉമയനല്ലൂര്‍ ജംങ്ഷനില്‍ ചായ കുടിയ്ക്കാനായി കാര്‍ നിറുത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. എല്ലാവരും കട്ടന്‍ ചായ കുടിയ്ക്കുന്നതിനിടെയാണ് മനാഫ് കാറിനടുത്ത് എത്തുന്നത്. ഷാഡോ പോലീസണന്ന് സ്വയം പരിചയപ്പെടുത്തി. കാറിലിരുന്ന് മദ്യപിക്കുന്നത് സി സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് ബലമായി കാറില്‍ കയറി താക്കോല്‍ ഊരിയെടുത്തു. തുടര്‍ന്ന് ഗായികയുടെ കൈയില്‍ കടന്നുപിടിച്ച് പുറത്തേക്ക് വലിച്ചിറക്കാന്‍ ശ്രമിച്ചു.ഇവരുടെ നിലവിളിയും ഒപ്പമുണ്ടായിരുന്നവരുടെ ബഹളവും കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയുവാവിനെ തടഞ്ഞുവച്ചു.
മര്‍ദ്ദനമേറ്റ മനാഫുദ്ദീനെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം സ്റ്റേഷനിയേക്ക് മാറ്റി. വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Youth tried kidnapping singer arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here