നടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ സംവിധായകന്‍ അറസ്റ്റില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ചതിനോട് സമാനമായ സംഭവം തെലുങ്ക് സിനിമയിലും. സംഭവത്തില്‍ തെലുങ്ക് സംവിധായകന്‍ ഛലപതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഭീമ വരം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞ് ഛലപതിയും നടന്‍ ശ്രുജനും നടിയെ ഹൈദ്രാബാദില്‍ നിന്ന് കൊണ്ട് പോകുകയായിരുന്നു. ട്രെയിനില്‍ പോകാനിരുന്ന നടിയെ ഇവര്‍ കൂടെ വരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
യാത്ര തുടങ്ങി പാതി വഴിയിലെത്തിയപ്പോള്‍ നടിയെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചു. കാറിന്റെ പിന്‍സീറ്റിലിട്ടാണ് ഇരുവരും പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനിടെ നിയന്ത്രണം വിട്ട വണ്ടി ലോറിയില്‍ ചെന്നിടിച്ചു. ഈ സമയത്ത് നടി കാറില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട നടി തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം പോലീസിലറിയിച്ചാല്‍ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഇരുവരും നടിയെ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ നടന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here