ഇതാണ് ബ്ലൂ വെയില്‍ ഗെയിമിലെ അവസാന ഘട്ടം. ലൈവ് വീഡിയോ

യുവാവിന്റെ തത്സമയ ആത്മഹത്യ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആത്മഹത്യാ കേസുകള്‍ അനുദിനം കുമിഞ്ഞ് കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ബ്ലൂവെയില്‍ ഗെയിം സൃഷ്ടിക്കുന്ന ഭീകരതേയും കുറിച്ച് പറയാതെ പറയുന്നു ഈ വീഡിയോ. ഒരോ ജീവനും വിലപ്പെട്ടതാണ്, അത് നശിപ്പിക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുമ്പോഴും, ഓണ്‍ലൈന്‍ മീഡിയയുടെ ദുരുപയോഗത്തെയും ഈ വീഡിയോ കൃത്യമായി വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി സ്റ്റാന്റ് അപ് കോമഡി രംഗത്ത് നിറ സാന്നിധ്യമായ സജീഷ് കുട്ടനല്ലൂരാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.
ബ്ലൂവെയില്‍ ഗെയിമിലെ അവസാന ഘട്ടത്തിന്റെ ലൈവ് വീഡിയോ എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. 2500ലധികം വേദികളിലായി കേരളത്തിലും വിദേശത്തും സജീവ സാന്നിധ്യമാണ് സജീഷ് കുട്ടനല്ലൂര്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here