ബ്ലൂ വെയിൽ പാലക്കാടും? മകന്റെ മരണത്തിന് പിന്നിൽ കൊലയാളി ഗെയിം എന്ന് അമ്മ

കൊലയാളിയായ ബ്ലൂ വെയിൽ ഗെയിം കളിച്ച് കൂടുതൽ പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പാലക്കാട് ഇരുപതുകാരനായ വിദ്യാർത്ഥിയുടെ ജീവനെടുത്തത് ബ്ലൂവെയിൽ ഗെയിമെന്ന സംശയവുമായി അമ്മ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മർച്ചിൽ മരിച്ച പിരായിരി കുളത്തിങ്കൽ വീട്ടില് ആഷിഖിന്റെ മരണമാണ് വീണ്ടും സംശയമാകുന്നത്.
ബ്ലൂ വെയിലിൽ പറയുന്ന തരത്തിൽ തന്റെ മകനും പ്രവർത്തിച്ചിരുന്നതായും ഇവർ പറയുന്നു. കൈ ഞരമ്പുകൾ മുറിക്കുക, ഒറ്റയ്ക്ക് സെമിത്തേരിയിൽ പോയിരിക്കുക, രാത്രിയിൽ കടലിൽ പോകുക, കെട്ടിടത്തിന് മുകളിൽനിന്ന് ചാടുക തുടങ്ങിയ കാര്യങ്ങളെല്ലാം ആഷിഖ് ചെയ്തിരുന്നു.
ഉറക്കമില്ലാതെ മൊബൈലും കൊണ്ടിരിക്കുമ്പോൾ അമ്മയോട് താൻ ഗെയിം കളിക്കുകയാണെന്നാണ് ആഷിഖ് പറഞ്ഞിരുന്നത്. രക്തം പുരണ്ട കൈകളുമായി പൊന്നാനി കടലിൽ നിൽക്കുന്നതും കരിങ്കൽ ക്വാറിയുടെ അടുത്തിരിക്കുന്നതുമടക്കമുള്ള ചിത്രങ്ങൽ ആഷിഖിന്റെ മൊബൈലിൽനിന്ന് ലഭിച്ചിരുന്നു.
മകന്റെ മരണത്തിന് പിന്നിൽ ബ്ലൂ വെയിൽ ഗെയിം ആണെന്ന് അമ്മ ആരോപിക്കുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
bth – cm function evening….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here