Advertisement

കുമാരനാശാന്റെ ‘കരുണ’യുമായി കാളിദാസ കലാകേന്ദ്രം

August 19, 2017
0 minutes Read

കുമാരനാശാന്റെ പ്രസിദ്ധ ഖണ്ഡകാവ്യം കരുണയുടെ സ്വതന്ത്ര നാടകാവിഷ്‌കാരവുമായി കാളിദാസ കലാകേന്ദ്രം. ഇ. എ രാജേന്ദ്രൻ സംവിധാനം
നിർവഹിക്കുന്ന നാടകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഈ വർഷത്തെ സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് ജേതാവ് ഹേമന്ത് കുമാർ ആണ്.

കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 57ആമത് നാടകമാണ് കരുണ. നാടകത്തിന്റെ ആദ്യാവതരണം അരങ്ങേറിയത് കഴിഞ്ഞ ഓഗസ്റ്റ് 09 ന് കേരളാ സംഗീത നാടക അക്കാദമിയുടെ തൃശ്ശൂരിലുള്ള റീജിണൽ തീയേറ്ററിൽ നിറഞ്ഞ സദസ്സിൽ ആയിരുന്നു.

മഞ്ജു റെജി, ജീവൻ കണ്ണൂർ, ഷിനിൽ വടകര, പേരൂർ സലിം കുമാർ, സന്ദീപ് നിലമ്പൂർ, തുടങ്ങിയവരാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രംഗപടം ഒരുക്കിയിരിക്കുന്നത് സുജാതൻ ആണ്. വസ്ത്രാലങ്കാരം സന്ധ്യാ രാജേന്ദ്രൻ. നാടകം നിർമ്മിച്ചിരിക്കുന്നത് വിജയകുമാരി ഒ മാധവൻ, നടൻ മുകേഷ്, ദിവ്യദർശൻ എന്നിവരാണ്. മലയാള നാടകവേദിയിലെ പകരം വെക്കാൻ ഇല്ലാത്ത നാടകാചാര്യൻ ഒ. മാധവൻ 1963 ൽ സ്ഥാപിച്ചതാണ് കാളിദാസ കലാകേന്ദ്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top