മാപ്പ് പറഞ്ഞ് തല

അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിവേഗത്തിന്റെ ട്രെയിലറിനെ വിമര്‍ശിച്ചവര്‍ക്കെതിരെ ആരാധകരുടെ തെറിവിളി, ഒടുക്കം മാപ്പ് പറഞ്ഞ തല തന്നെ രംഗത്ത് എത്തി. ടീസറിന് വന്‍ സ്വീകാര്യത ലഭിച്ചെങ്കിലും വിമര്‍ശനവുമായി എത്തിയവരെ ആക്ഷേപിച്ച്ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ഇതിനാണ് തല ഇപ്പോള്‍ മാപ്പ് അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വക്കീല്‍ മുഖേന പ്രസ്താവനയിലൂടെയായിരുന്നു അജിത്തിന്റെ ക്ഷമാപണം.
‘എന്റെ കക്ഷിയുടെ പേര് ഉപയോഗിച്ച് ചില അനൗദ്യോഗിക ഗ്രൂപ്പുകളും വ്യക്തികളും ചില വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇത് അദ്ദേഹത്തിന് അറിവില്ലാത്ത കാര്യമാണ്. അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിൽ ചില വ്യക്തികള്‍ക്കെതിരെ ശക്തമായ ആക്രമണം ഉണ്ടായതായി മനസ്സിലാക്കുന്നു. ഇവരെ കണ്ടുപിടിക്കേണ്ടതും നടപടി എടുക്കേണ്ടതും അത്യാവശ്യമാണ്. നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് എന്റെ കക്ഷി നിരുപാധികം മാപ്പ് ചോദിക്കുന്നു- എന്നാണ് പ്രസ്താവനയില്‍ ഉള്ളത്.
വിജയും സമാനരീതിയില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here