അബ്ദുള്ളയുടെ ആ ചോദ്യം അള്ളാഹു മാത്രമല്ല കേട്ടത്…

മാധ്യമപ്രവര്‍ത്തകന്റെ കയ്യിലെ ഡ്രോണ്‍ കണ്ടപ്പോള്‍ ഘാന സ്വദേശി അബ്ദുള്ള ചോദിച്ചു
‘എനിക്ക് ഇതില്‍ ഹജ്ജിന് പോകാന്‍ കഴിയില്ല അല്ലേ? കുറച്ച് കൂടി വലുത് വേണ്ടിവരും അല്ലേ’?
അന്നന്നത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിലെ നാഥന് ഈ ചോദ്യം പോലും കയ്യെത്തും ദൂരത്താണെന്ന് ഓര്‍ക്കണം. എന്നാല്‍ അബ്ദുള്ളയുടെ ആ ചോദ്യം കേട്ടത് ദൈവം മാത്രമല്ല, ലോകത്തെ സുമനസുകള്‍ കൂടിയാണ്. കാരണം, ആ ദരിദ്രനായ ഘാന സ്വദേശി ഇക്കൊല്ലം ഹജ്ജിന് പോകുന്നു. തുര്‍ക്കി രാജ്യത്തിന്റെ അതിഥിയായാണ് ഇക്കൊല്ലം അബ്ദുള്ള ഹജ്ജ് കര്‍മ്മം ചെയ്യുന്നത്.
തുര്‍ക്കിയിലെ വാര്‍ത്താ ചാനല്‍ സംഘം ആഫ്രിക്കയിലെ ഘാനയിലെത്തിയപ്പോഴാണ് അവരുടെ ഡ്രോണ്‍ തകരാറിലായി അബ്ദുള്ളയുടെ വീടിന് സമീപത്ത് വന്ന് പതിക്കുന്നത്. ചാനല്‍ സംഘം എത്തിയപ്പോഴാണ് ഡ്രോണും പിടിച്ച് നില്‍ക്കുന്ന അബ്ദുള്ള അവരോട് ഇതില്‍ ഹജ്ജിന് പോകാന്‍ കഴിയുമോ എന്ന ചോദ്യം ചെയ്തത്. അബ്ദുള്ളയുടെ ജീവിതാന്തരീക്ഷത്തില്‍ ഒരിക്കലും അയാള്‍ ഹജ്ജിന് പോകാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ചാനല്‍ പ്രവര്‍ത്തകര്‍ അബ്ദുള്ളയുടെ ഫോട്ടോയും ആഗ്രഹവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട തുര്‍ക്കി സര്‍ക്കാര്‍ കാര്യങ്ങള്‍ വീണ്ടും എളുപ്പത്തിലാക്കി. എല്ലാ ചെവലുകളും തുര്‍ക്കി സര്‍ക്കാര്‍ ഏറ്റെടുത്തു. ഹജ്ജിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു. തുര്‍ക്കി രാജ്യത്തിന്റെ അതിഥിയായാണ് ഹജ്ജ് കര്‍മ്മം ചെയ്യാന്‍ അബ്ദുള്ള മക്കയിലേക്ക് യാത്രതിരിക്കുന്നത്.
തനിക്ക് ഈ സൗകര്യം ഒരുക്കിയ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നാണ് ഇസ്താംബൂളില്‍ വിമാനമിറങ്ങിയ അബ്ദുള്ള മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here