താഷി ദേ ലേ; ഭൂട്ടാനിന്‍ നിന്ന് മോഹന്‍ലാല്‍ പറയുന്നു

ഒരു വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ പുതിയ ബ്ലോഗെത്തി. ഭൂട്ടാനില്‍ നിന്നാണ് താരത്തിന്റെ പുതിയ ബ്ലോഗ്. മലയാളികളുടെ ഓണത്തിന്റെ ഓര്‍മ്മകളെ ഓര്‍ത്തെടുക്കുന്ന ബ്ലോഗില്‍ മനുഷ്യന്റെ സന്തോഷം എവിടെയാണ് നഷ്ടപ്പെട്ടതെന്നാണ് താരം ചോദിക്കുന്നത്.
ഞാന്‍ പൂര്‍ണ്ണമായും സന്തോഷവാനാണ് എന്ന് പറയുന്ന എത്ര പേരാണ് നമുക്ക് ചുറ്റും ഉള്ളത്? മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭൂട്ടാന്‍ സ്വന്തം ദേശത്തിന്റെ ആനന്ദത്തെയാണ് പുരോഗതിയുടെ അടിസ്ഥാനമായി കണക്കാക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ സന്തോഷവാന്മാരായി ഇരിക്കുന്നതെന്നും, ഓണത്തിന്റെ മിത്ത് വിശ്വസിക്കുന്ന കേരളീയര്‍ സന്തോഷത്തില്‍ നിന്ന് ഏറെ അകലെയായതെന്നും തനിക്ക് മനസിലായി, അതിന്റെ കാരണം അടുത്ത കുറിപ്പില്‍ അത് വ്യക്തമാക്കാമെന്നാണ് താരം ബ്ലോഗില്‍ വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here