Advertisement

ലാവ് ലിന്‍ കേസ്; പിണറായി കുറ്റവിമുക്തന്‍

August 23, 2017
0 minutes Read

ലാവ് ലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തന്‍. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി.   ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ചാണ് വിധി പറഞ്ഞത്. സിബിഐയുടെ റിവിഷന്‍ ഹര്‍ജിയില്‍ അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായിരുന്നു.കേസ് വിധി പറയാന്‍ മാറ്റിയ ശേഷം തനിക്ക് ധാരാളം ഊമക്കത്തുകള്‍ കിട്ടിയെന്നും പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമായിരുന്നെന്നും വിധി പ്രസ്താവം നടത്തിയപ്പോള്‍ ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി. 202പേജുള്ള വിധിന്യായമാണ് ഇന്ന് കോടതിയില്‍ വായിച്ചത്.

കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ നടപടികൾ നേരിടണം.കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളാണിവര്‍.  എന്നാല്‍ പിണറായി വിചാരണ നേരിടേണ്ടെന്നും കോടതി വ്യക്തമാക്കി.സിബിഐ പിണറായി വിജയനെ ബലിയാടാക്കിയെന്നും പിണറായ്ക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസില്ലെന്നും കോടതി വ്യക്തമാക്കി . കേസിൽ സിബിഐ അപ്പീലിന് പോകാൻ സാധ്യതയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒമ്പത് പേര്‍ക്കെതിരായ കുറ്റപത്രം റദ്ദ് ചെയ്ത സിബിഐ കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് ഈ വിധി. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകൾ അപൂർണമാണെന്ന് കാണിച്ചാണ് സിബിഐ കോടതി അന്ന് പിണറായിയെ കുറ്റവിമുക്തനാക്കിയത്. വിചാരണ കൂടാതെയാണ് പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത്

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവ് ലിനു നല്‍കിയതില്‍ 374കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് കേസ്.  2013ലാണ് പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധി വന്നത്. ഇതിനെതിരെയായിരുന്നു സിബിഐയുടെ റിവിഷന്‍ ഹര്‍ജി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top