രണ്ടാമൂഴം കണ്ടുതീർക്കാൻ വേണ്ടത് അഞ്ചര മണിക്കൂർ !!

രണ്ടാമൂഴം കണ്ടുതീർക്കാൻ അഞ്ചര മണിക്കൂർ വേണമെന്ന് തിരക്കഥാകൃത്ത് എംടി വാസുദേവൻ നായർ. എംടി രചിച്ച രണ്ടാമൂഴം എന്ന കഥയെ ആസ്പദമാക്കി മോഹൻലാലിനെ കേന്ദ്രകഥാപാത്രത്തിലവതരിപ്പിച്ച് ചിത്രീകരിക്കുന്ന സിനിമയാണ് രണ്ടാമൂഴം.
രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും രണ്ടാമൂഴം നോവലിൽ നിന്ന് മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ സിനിമയിൽ ഉണ്ടാകില്ലെന്നുംഎംടി വാസുദേവന്ഡ നായർ പറയുന്നു.
തിരക്കഥ എഴുതി പൂർത്തിയാക്കാൻ ഏഴുമാസം വേണ്ടിവന്നു.
1000 കോടി രൂപയാണ് ആഗോള ചിത്രമെന്ന നിലയിൽ രണ്ടാമൂഴത്തിനായി മുതൽ മുടക്കുന്നത്. പ്രമുഖ വ്യവസായിയായ ബി ആർ ഷെട്ടിയാണ് ചിത്രത്തിനായി ഇത്ര വലിയ തുക മുടക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 1000 കോടി രൂപ മുതൽ മുടക്കിലിറങ്ങുന്ന ചിത്രമായിരിക്കും രണ്ടാമൂഴം. പ്രശസ്ത പരസ്യ സംവിധായകൻ വി എ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
randamoozham film spans 5 and half hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here