ആധാർ-പാൻ ബന്ധിപ്പിക്കൽ; അവസാന തിയതി ഓഗസ്റ്റ് 31

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 31. ഈ തിയതിക്ക് മുമ്പുതന്നെ നികുതിദായകർ പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) സി.ഇ.ഒ. അജയ് ഭൂഷൺ പാണ്ഡെയാണ് അറിയിച്ചത്.
സർക്കാർ സബ്‌സിഡികൾ, ക്ഷേമപദ്ധതികൾ, മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് ഇത് കൂടിയേതീരൂ. ആധാർപാൻ ബന്ധിപ്പിക്കൽ ആദായനികുതി നിയമത്തിൽ ഭേദഗതികൾവരുത്തി കൊണ്ടുവന്നതാണ്. അതിനാൽ ബന്ധിപ്പിക്കൽ ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വകാര്യതയിലെ വിധി വന്നതുകൊണ്ട് അതിൽ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
august 31 last date to link aadhar and pan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here