ബിഹാർ പ്രളയം; 500 കോടി രൂപയുടെ ദുരിതാശ്വാസ സഹായം നൽകി കേന്ദ്രം

പ്രളയക്കെടുതി തുടരുന്ന ബിഹാറിന് കേന്ദ്രസർക്കാറിന്റെ 500കോടി രൂപയുടെ ദുരിതാശ്വാസ സഹായം. പ്രളയത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷംരൂപ ആശ്വാസ ധനസഹായം ലഭിക്കും. ദുരിതബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധനസഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രളയക്കെടുതി വിലയിരുത്താൻ അടുത്തുതന്നെ ഒരു കേന്ദ്രസംഘം ബിഹാർ സന്ദർശിക്കും. കൃഷി നശിച്ചതിനാൽ കർഷകർക്ക് എത്രയും വേഗത്തിൽ ഇൻഷുറൻസ് തുക കൈമാറാൻ പ്രധാനമന്ത്രി ഇൻഷുറൻസ് കമ്പനികളോട് ആശ്യപ്പെട്ടു.
പ്രളയം ഉണ്ടാക്കിയ ദുരന്തത്തിൽ 150ൽ അധികം പേർ മരിച്ചിരുന്നു. 17 ജില്ലകളിലായി ഒരു കോടിയോളം ജനങ്ങൾ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നതായാണ് ഔദ്യോഗിക വിവരം.
bihar flood 500 crore given as refugee fund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here