ചിരന്തന യു എ ഇ എക്‌സ്‌ചേഞ്ച് സാഹിത്യ പുരസ്‌കാരം കെ എം അബ്ബാസിന്

ചിരന്തന യു എ ഇ എക്‌സ്‌ചേഞ്ച് സാഹിത്യ പുരസ്‌കാരം മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ കെ എം അബ്ബാസിന്. അബ്ബാസിന് പുറമെ ഇബ്രാഹിം വേങ്ങര, മോഹൻ വടയാർ ,സത്യൻ മാടാക്കര, പി മണികണ്ഠൻ, മുജീബ് എടവണ്ണ, കബീർ യുസഫ്, അബ്ദു ശിവപുരം എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി.
സാഹിത്യ പുരസ്‌കാരങ്ങൾ തലയിൽ വെച്ച് നടക്കാനുള്ളതല്ലെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രമുഖ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര അഭിപ്രായപ്പെട്ടു. എഴുത്തുകാരന് അംഗീകാരങ്ങളും പുരസ്‌കാരങ്ങളും പ്രചോദനമാണ് .എന്ന് വെച്ച് അത് തലയിൽ കൊണ്ട് നടക്കരുത് . ഈ തിരിച്ചറിവ് കെ ടി മുഹമ്മദിനെ പോലുള്ള പ്രതിഭകൾക്ക് ഉണ്ടായിരുന്നു. താൻ എഴുത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ കണ്ടെത്തിയത് സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ്. ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നല്ലെന്നും ഗ്രീൻ റൂം എന്ന ആത്മ കഥയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഇബ്രാഹിം വേങ്ങര പറഞ്ഞു.
ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങ് ഇയാദ് ജുമാ അൽ കിന്ദി ഉദ്ഘാടനം ചെയ്തു. യു എ ഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷൻ മാനേജർ കെ കെ മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here