താരപുത്രന്റെ നായികയാകാനൊരുങ്ങി എസ്തർ

ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ മനംകവർന്ന എസ്തർ നായികയാകുന്നു. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും സിനിമ താരവും മിമിക്രി ആർട്ടിസ്റ്റുമായ അബിയുടെ മകൻ ഷൈൻ നിഗമിന്റെ നായികയായാണ് എസ്തർ വെള്ളിത്തിരയിൽ തിളങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
കിസ്മത് , കെയർ ഓഫ് സൈറ ബാനു എന്നീ ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്ത ഷൈൻ നിഗം സൗബിൻ സംവിധായകനാകുന്ന പറവയുടെ ഷൂച്ചിങ്ങ് തിരക്കിലാണ് ഇപ്പോൾ. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലക്ഷ്മി റായി ഇഷ തൽവാർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി തിളങ്ങിയ എസ്തർ അനിൽ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.
esther to act as heroine in film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here