ക്വാറി തൊഴിലാളികൾക്ക് ഇക്കുറിയും ഓണമില്ല

ക്വാറി മേഖലയിലെ തൊഴിലാളികൾക്ക് ഇക്കുറിയും ഓണം മനംനിറഞ്ഞ് ആഘോഷിക്കാനാകില്ല. തൊഴിൽ സ്തംഭനം തുടരുന്നതിനാൽ വരുമാനം നിലച്ച ഇക്കൂട്ടർക്ക് ആഘോഷങ്ങൾ ഇന്ന് അന്യമാണ്.
കല്ലടയാറ്റിൽ നിന്നുള്ള മണൽവാരലിന് നിരോധനം ഏർപ്പെടുത്തിയിട്ട് ഇപ്പോൾ മൂന്നുവർഷത്തിലധികമായി. അനിയന്ത്രിതമായ മണലൂറ്റ് ആറിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന കാരണത്താലാണ് മണൽവാരൽ നിരോധിച്ചത്. മൺസൂൺ നിയന്ത്രണം കഴിഞ്ഞ് മണൽവാരാൻ അനുമതി മറ്റു നദികളിൽ നൽകിയെങ്കിലും കല്ലടയാറ്റിൽ നിന്നും മണൽ വാരുന്നത് ജില്ലാ ഭരണകൂടം നിരോധിക്കുകയായിരുന്നു. ഇത് പിന്നീട് പിൻവലിച്ചില്ല. ഇതോടെ നൂറുകണക്കിന് ആളുകളാണ് തൊഴിൽരഹിതരായത്. മണൽവാരൽ തൊഴിലാളികളും കയറ്റിയിറക്ക് തൊഴിലാളികളും ലോറിതൊഴിലാളികളുമെല്ലാം ഇതിൽപ്പെടും.
എന്നാൽ മറ്റു ജില്ലകളിൽ ക്വാറി പ്രവർത്തനം നടക്കുന്നുമുണ്ട്. ജില്ലയിൽ ക്വാറി പ്രവർത്തനം നിശ്ചലമായതോടെ തൊഴിലാളികളും അനുബന്ധമായി തൊഴിലെടുത്തിരുന്നവരും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ തൊഴിൽരഹിതരായി. ഇവരുടെ കുടുംബവും പ്രതിസന്ധിയിലാണ്.
no onam for quarry workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here