Advertisement

ഗുർമീതിന് ശേഷം ഇനി വിധി രാം പാലിന്റേത്

August 29, 2017
0 minutes Read
rampal

ബലാത്‌സംഗക്കേസിൽ ഗുർമീത് റാം റഹീം സിംഗിന് 20 വർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ ഹരിയാനയിലെ മറ്റൊരു ആൾദൈവമായ രാംപാലിന്റെ കേസിൽ വിധി ഇന്ന്. പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. കോടതിക്കു മുന്നിൽ രാംപാലിന്റെ അനുയായികൾ തടിച്ചു കൂടിയിരിക്കുകയാണ്.

കൊലപാതക കേസിൽ 2014 നവംബർ 18നാണ് രാംപാലിനെ അറസ്റ്റു ചെയ്തത്. രാംപാലിന്റെ മകനും അടുത്ത അനുയായി അറിയപ്പെടുന്ന പുരുഷോത്തം ദാസുമടക്കം 70 പേരെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

ഹിസാറിലെ രാം പാലിന്റെ സത്‌ലോക് ആശ്രമത്തിൽ നിന്ന് ആറ് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അഞ്ച് സ്ത്രീകളുടെയും പതിനൊന്ന് മാസം പ്രായമായ കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ആശ്രമത്തിനുള്ളിൽ നിന്ന് 250 പാചക വാതക സിലിണ്ടറുകളും പേപോലീസ് പി
ടിച്ചെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top