Advertisement

തുരന്തോ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്

August 29, 2017
1 minute Read
duronto express derailed

മഹാരാഷ്ട്രയിലെ കല്യാണില്‍ തുരന്തോ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് സൂചന. ഇന്ന് രാവിലെ 6.30നാണ് അപകടം ഉണ്ടായത്. ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല.  രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ് തീവണ്ടിയുടെ എന്‍ജിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്.  വസിന്ദ്-അസങ്കോണ്‍ സ്റ്റേഷനുകള്‍ക്ക് മധ്യേ ഒറ്റപ്പെട്ട സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. പത്ത് ദിവസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ ട്രെയിന്‍ അപകടമാണിത്.

duronto express derailed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top