Advertisement

ഗുർമീത് റാം റഹീമിന്റെ ശിക്ഷ വിധിച്ച ജഗ്ദീപ് സിംഗിന് z പ്ലസ് സുരക്ഷ നൽകാൻ നിർദ്ദേശം

August 29, 2017
2 minutes Read
justice jagdeep singh gets Z plus security

ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമിത് റാം റഹീം സിംഗിന് 20 വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും വിധിച്ച സിബിഐ ജഡ്ജി ജഗ്ദീപ് സിംഗിന് Z+ സുരക്ഷ നൽകാൻ നിർദ്ദേശം. സുരക്ഷാഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.

ഗുർമിത് സിംഗിന് ശിക്ഷ വിധിച്ചതിനെതുടർന്ന് ഉണ്ടായേക്കാവുന്ന സുരക്ഷാപ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ജഡ്ജി ജഗ്ദീപ് സിംഗിന് Z+സുരക്ഷ ഒരുക്കിയിരിക്കുന്നത്.രാജ്യത്തെ ഏറ്റവും കനത്ത സുരക്ഷാസംവിധാനങ്ങളിലൊന്നാണ് Z+ സുരക്ഷ സംവിധാനം.

രാജ്യത്തിന്റെ പ്രഥമ പൗരനും സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാർക്കും പ്രധാന മന്ത്രിയ്ക്കും മാത്രമാണ് രാജ്യത്ത് Z+ നിലവിൽ ലഭ്യമായിരുന്നത്. ഈ വിഭാഗത്തിലേക്കാണ് ജഡ്ജി ജഗ്ദീപ് സിംഗ് എത്തിയിരിക്കുന്നത്.

justice jagdeep singh gets Z plus security

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top