ഒരു തരം.. രണ്ട് തരം.. മൂന്ന് തരം.. ജാമ്യമില്ല

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ഇന്ന് ഹൈക്കോടതി തള്ളിയത്. രണ്ടുതവണ ഹൈക്കോടതിയും ഒരുതവണ അങ്കമാലി സെഷന്‍സ് കോടതിയുമാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്. വിശദമായി വാദം കേട്ട ശേഷമാണ് ഇപ്പോള്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച ശക്തമായ തെളിവുകളാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണ്ണായകമായത്. ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നടക്കമുള്ള പ്രോസിക്ക്യൂഷന്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ പലരും സിനിമമേഖലയില്‍ നിന്നുള്ളവരാണ് അതുകൊണ്ട് പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഇവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെന്നുള്ള പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here