ഫ്ളവേഴ്സ് ഓണം ഫെസ്റ്റിവല്‍ 2017 സെപ്തംബര്‍ 10വരെ നീട്ടി

കൊല്ലത്തിന് ഓണ സമ്മാനമായി ഫ്ളവേഴ്സ് ചാനല്‍ ഒരുക്കുന്ന ഓണം ഷോപ്പിംഗ് ഫെസ്റ്റിവല്‍2017 സെപ്തംബര്‍ സെപ്തംബര്‍ പത്ത് വരെ നീട്ടി. കൊല്ലം കന്റോണ്‍മെന്റ് മൈതാനത്താണ് പ്രദര്‍ശനമേള നടക്കുന്നത്. ഓഗസ്റ്റ് 25നാണ് പ്രദര്‍ശന നഗരി കാണികള്‍ക്കായി ഒരുങ്ങിയത്. അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം കൊണ്ട് മേള ശ്രദ്ധയാകര്‍ഷിക്കുകയാണ്. സമീപ ജില്ലകളില്‍ നിന്നുപോലും ആളുകള്‍ പ്രദര്‍ശന നഗരിയിലേക്കെത്തുന്നുണ്ട്. തിരക്ക് കണക്കിലെടുത്താണ് പ്രദര്‍ശനം നീട്ടിയത്.
ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ പ്രദര്‍ശന നഗരിയില്‍ ഒരുങ്ങിയിട്ടുണ്ട്.കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ഓട്ടോ ഷോ, പുഷ്പഫല പ്രദര്‍ശനം, സയന്‍സ് ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക്, അക്വാ ഷോ എന്നിവയ്ക്ക് പുറമെ ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടികളുടെ ചിത്രീകരണവും ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ അരങ്ങേറും. കാണികളായി എത്തുന്നവരില്‍ നിന്ന് നെറുക്കിട്ടെടുക്കുന്ന ഭാഗ്യശാലിയ്ക്ക് ബമ്പര്‍ സമ്മാനവും ഒരുക്കിയിട്ടുണ്ട്.
പ്രദര്‍ശനം നടക്കുന്ന എല്ലാ ദിവസവും സംഘടിപ്പിക്കുന്ന കലാസന്ധ്യകളും മേളയുടെ മാറ്റ് കൂട്ടുന്നുണ്ട്. പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ഗാന സന്ധ്യകളും, കോമഡി ഉത്സവത്തിലെ മിമിക്രി താരങ്ങള്‍ അണി നിരക്കുന്ന ഹാസ്യ സ്കിറ്റുകളുമാണ് വൈകിട്ട് പ്രദര്‍ശനത്തിന് പുറമെ കാണികളെ കാത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here