ഓണം സുരക്ഷിതമാക്കാൻ ജനമൈത്രി പോലീസ്

ഓണം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ഈ ഓണം സുന്ദരവും സുരക്ഷിതവുമാക്കാൻ മൂവാറ്റുപുഴ ജനമൈത്രി പോലീസ് രംഗത്തെത്തിയിരിക്കുന്നു. ഓണക്കാല മോഷണങ്ങളും, അപകടങ്ങളും, ഗതാഗത തടസ്സങ്ങൾ തടയുവാനുള്ള മുന്നറിയിപ്പും നിർദ്ദേശങ്ങളുമാണ് മൂവാറ്റുപുഴ ജനമൈത്രി പോലീസ് നൽകുന്നത്.
ഇതര സംസ്ഥാനക്കാരും നാടോടികളുമാണ് സാധാരണയായി മോഷ്ടാക്കളായി ഈ സീസണിൽ എത്തുന്നത്. ഇത്തരക്കാർ യാചക വേഷത്തിലും മറ്റുമാണ് മോഷണം ലക്ഷ്യമിട്ട് എത്തുക.
ഓണാവധിയോടനുബന്ധിച്ച് വീട് അടച്ചുപോകുന്നവർ വിവരം പോലീസിൽ അറിയിക്കണം. ദൂരയാത്രയ്ക്ക് പോകുന്നവർ വീട്ടിൽ സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കരുതെന്ന് പോലീസ് അറിയിച്ചു. പൊതുനിരത്തുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോവെക്കാതെ ഇരിക്കണമെന്നും കൂട്ടിച്ചേർത്തു.
വിനോദയാത്ര പോകുന്നവർ പ്രത്യേകിച്ച് കുട്ടികൾ പരിചയമില്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കുക, ഓണക്കാലത്ത് ടൗണിലേക്ക് ഷോപ്പിഗിനും മറ്റുമായി വരുന്നവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക, ടൗണിലേക്ക് സ്വന്തം വാഹനവുമായി വരുന്നവർ പാർക്കിഗ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്നും പോലീസ് നിർദ്ദേശിച്ചു.
onam safety directions by muvattupuzha janamythri police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here