ബ്ലുവെയ്ല്; ഒരു കുട്ടി കൂടി ആത്മഹത്യ ചെയ്തു

തമിഴ്നാട്ടില്‍ ബ്ലൂ വെയ്ല് കളിച്ച് കോളജ് ഒരു വിദ്യാര്‍ഥി ആത്മഹത്യചെയ്തു. തിരുമംഗലത്തിനു സമീപം മൊട്ടമലയിലെ ബി.കോം വിദ്യാര്‍ഥിയായ ജെ. വിഗ്നേഷാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. . മധുര മന്നാര്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ് വിഗ്നേഷ്.
വിഗ്നേഷിന്റെ കൈയില്‍ കോറിയിട്ടുള്ള മുറിപ്പാട് ബ്ലു വെയ്ല് ഗെയിമുമായി ബന്ധപ്പെട്ടതാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്ലു വെയ്ല് ഗെയിമിനെ സംബന്ധിച്ച് എഴുതിയ കുറിപ്പും വിഗ്നേഷിന്റെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്തു.
വിഗ്നേഷ് ബ്ലു വെയ്ല് ഗെയിം കളിച്ചിരുന്നതായി സഹപാഠികളും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
blue whale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here