കരസേനയിൽ വൻ അഴിച്ചുപണി; 57,000 ഉദ്യോഗസ്ഥരെ പുനർവിന്യസിക്കും

കരസേനയിൽ വൻ പരിഷ്‌കരണ നടപടികൾ വരുന്നു. ഓഫീസർമാരടക്കം 57,000 സൈനികരെ പുനർവിന്യസിക്കും. ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സൈന്യത്തിൻറെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറൽ ഡി.ബി ഷെകത്കർ സമിതിയാണ് ശുപാർശകൾ മുന്നോട്ട് വച്ചത്. പരിഷ്‌കരണ നടപടികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
മുന്നോട്ടുവെച്ച 99 ശുപാർശകളിൽ 65 എണ്ണം മന്ത്രിസഭാ യോഗം അംഗീകരിച്ചു.
2019 ഓടെയാണ് പുനർവിന്യാസമുണ്ടാകുകയെന്നും 57,000 സൈനികരെ കരസേനയിൽ പുനർവിന്യസിക്കുമെന്നും പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്‌ലി അറിയിച്ചു.
revamp in indian army
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here