Advertisement

കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ കൊള്ളയടിച്ചു

August 31, 2017
1 minute Read
ksrtc

കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ അക്രമികള്‍ കൊള്ളയടിച്ചു. ചിക്കനെല്ലൂരില്‍ വച്ചാണ് സംഭവം. ബസ്സിനെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ നാലംഗ സംഘമാണ് യാത്രക്കാരെ കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം.

കത്തികാട്ടി ഭീഷണിപ്പെടുത്തിയ അക്രമികള്‍ യാത്രക്കാരുടെ സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്. കവര്‍ച്ചയ്ക്ക് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. യാത്രക്കാര്‍ സുരക്ഷിതരാണ്. ചിക്കനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ യാത്രക്കാര്‍ പരാതി നല്‍കി.

ksrtc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top