Advertisement

സ്വച്ഛ് ഭാരത്, നോട്ട് നിരോധനം, തുടങ്ങി കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതികൾ അടുത്ത വർഷം മുതൽ പാഠ്യവിഷയം

August 31, 2017
2 minutes Read
swach bharath demonetization central ministry prestigous projects to be part of ncert syllabus

കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാൻ, ബേഠി ബെച്ചാവോ, ബേഠി പഠാവോ, ഡിജിറ്റൽ ഇന്ത്യ, നോട്ട് അസാധുവാക്കൽ തുടങ്ങിയ പദ്ധതികൾ അടുത്ത അധ്യായന വർഷം മുതൽ പാഠ്യവിഷയമാകും. എൻസിഇആർടിയുടെ പുസ്തകങ്ങളിൽ ഇത് ഉൾപ്പെടുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

എട്ടാം ക്ലാസ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകത്തിലായിരിക്കും കേന്ദ്രസർക്കാർ പദ്ധതികൾ ഉൾപ്പെടുത്തുന്നത്. 2000 രൂപയുടെയും 500 രൂപയുടെ പുതിയ നോട്ടുകൾ ഇറക്കിയതിനെ തുടർന്ന് പ്രൈമറി ക്ലാസുകളിലെ കണക്ക് പുസ്തകത്തിൽ മാറ്റം വരുത്തിയിരുന്നു.

ഇതിനു പുറമെ എട്ടാം ക്ലാസിലെ സംസ്‌കൃത പുസ്തകത്തിൽ നിന്ന് ഭാഗവതജ്ജുഗം എന്ന പാഠഭാഗം ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകി. പാഠഭാഗത്തിലെ വേശ്യ എന്ന പ്രയോഗം വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന അധ്യാപകരുടെ പരാതിയെ തുടർന്നാണ് നടപടി.

swach bharath demonetization central ministry prestigous projects to be part of ncert syllabus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top