ബലി എന്തും ത്യജിക്കാനുള്ള മനസിന്റെ അവസ്ഥയാണെന്ന് ഓര്‍മ്മിപ്പിച്ച് ഇന്ന് ബലിപെരുന്നാള്‍

ബലി എന്നത് വെറുമൊരു മരണമോ, ഒരു ജീവിതത്തിന്‍റെ ഇല്ലായ്മയോ അല്ല. അത് ഒരു സമര്‍പ്പണമാണ്. അത് എന്തും ത്യജിക്കാനുള്ള ഒരു മനസിന്‍റെ അവസ്ഥയാണ്.പ്രവാചകന്‍ ഇബ്‌റാഹിം നബി പുത്രന്‍ ഇസ്മാഈലിനെ നാഥന് ബലി നല്‍കാന്‍ തയ്യാറായ സമര്‍പ്പണത്തെയും വിശ്വാസത്തെയുമാണ് ബലി പെരുന്നാള്‍ അനുസ്മരിപ്പിക്കുന്നത്.അദ്ഹ എന്ന അറബി വാക്കിന്റെ അർത്ഥം ബലി എന്നാണ്. ഈ ദുൽ അദ്ഹ എന്നാൽ ബലിപെരുന്നാൾ
വാര്‍ധക്യകാലത്ത് അല്ലാഹു നല്‍കിയ മകന്‍ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം തന്നെ ബലിയര്‍പ്പിക്കുവാന്‍ തീരുമാനിച്ച ഇബ്രാഹിം നബിയുടെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ത്യാഗസമര്‍പ്പണത്തിന്റെ സ്മരണകളാണ് മുസ്‌ലിം സമൂഹം ഒരോ ബലിപെരുന്നാളിലും വീണ്ടും വീണ്ടും പുതുക്കുന്നത്. എന്നാല്‍ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം പിന്നീട് ഇബ്രാഹിം പകരം ഒരാടിനെ അറുക്കുകയാണുണ്ടായത്. ഇസ്ലാം കലണ്ടര്‍ വര്‍ഷത്തിലെ പന്ത്രാണ്ടമത്തെ മാസമായ ദുല്‍ഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്.ചെറിയ പെരുന്നാളിലെ ഫിത്-ര്‍ സക്കാത്തിനെക്കാളും ശ്രേഷ്ടമാണ് ബലി നല്‍കലെന്നാണ് വിശ്വാസം. ആ ത്യാഗത്തിന്‍റെ സ്മരണയിൽ ഇന്ന് ലോകമെന്പാടുമുള്ള മുസ്ലീം മത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുകയാണ്.
എല്ലാ വായനക്കാര്‍ക്കും ട്വന്റിഫോര്‍ ന്യൂസിന്റെ ബലി പെരുന്നാള്‍ ആശംസകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here