ദിലീപിനെ പുറത്ത് പോകാൻ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് ജയിലിൽനിന്ന് പുറത്തുപോകാൻ അനുമതി തേടി കോടതിയിൽ നൽകിയ അപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. ദിലീപിനെ പുറത്ത് പോകാൻ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഈ മാസം ആറാം തീയ്യതി അച്ഛൻറെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ജയിലിൽ നിന്ന് പുറത്ത് പോകാൻ അനുവദിക്കണമെന്നാണ് ദിലീപിന്റെ അപേക്ഷ.
സെപ്തംബർ ആറിന് രാവിലെ 7 മുതൽ 11വരെ വീട്ടിൽ പോകാൻ അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിലാണ് അപേക്ഷ നൽകിയത്. ഇത് ഇന്ന് പരിഗണിക്കും.
അതേസമയം ദിലീപിന്‍റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് ദിലീപിനെ കോടതി മുന്പാകെ ഹാജരാക്കിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് നീട്ടിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here