Advertisement

ഓണമായി.. ക്ഷേത്രങ്ങളിൽ കാഴ്ചക്കുല സമർപ്പണവും

September 2, 2017
0 minutes Read
kazchakula

ഓണക്കാലത്ത് ക്ഷേത്രങ്ങളിലെ പ്രധാന ആഘോഷമാണ് കാഴ്ചക്കുല സമർപ്പിക്കൽ. ഗുരുവായൂർ ക്ഷേത്രത്തിലെ കാഴ്ചക്കുല സമർപ്പണം പ്രസിദ്ധമാണ്. രാത്രി അത്താഴ പൂജ കഴിഞ്ഞ് നടയടക്കുതുവരെ കുല സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കും. പ്രശസ്തരായവരടക്കം ആയിരങ്ങളാണ് ഭഗവാന് കാഴ്ചകുല സമര്‍പ്പിക്കാനെത്തുക. ഭഗവാന് തിരുമുല്‍ കാഴ്ചയായി ലഭിക്കുന്ന കുലകള്‍ മൂന്നായി ഭാഗിക്കും. ഒരു ഭാഗം തിരുവോണ സദ്യക്ക് പഴം പ്രഥമന്‍ തയാറാക്കുന്നതിനെടുക്കും. ഒരു ഭാഗം ഗുരുവായൂരപ്പന്റെ ഗജ സമ്പത്തുക്കള്‍ക്കും നല്‍കി ബാക്കിയുള്ളവ ക്ഷേത്രനടയില്‍വെച്ച് ഭക്തര്‍ക്കായി ലേലം ചെയ്ത് നല്‍കും.

ഗുരുവായൂരിന് പുറമ  കേരളത്തിലെ പ്രസിദ്ധമായ നിരവധി ക്ഷേത്രങ്ങളിലും ഓണ നാളിൽ കാഴ്ച കുല സമർപ്പണം നടക്കും. പണ്ടു കാലത്ത് ജന്‍മിക്ക് പാട്ടക്കുടിയാന്‍മാര്‍ കാഴ്ചക്കുല സമര്‍പ്പിച്ച് സന്തോഷിപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ ഓര്‍മ്മകളുണര്‍ത്തുതാണ് ക്ഷേത്രത്തിലെ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം.
ഗുരുവായൂരിൽ ഇന്ന് ശീവേലിയ്ക്ക് ശേഷം കാഴ്ച കുല സമർപ്പണം ആരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top