Advertisement

കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണ് കേന്ദ്രമന്ത്രി സ്ഥാനമെന്ന് മുഖ്യമന്ത്രി

September 3, 2017
0 minutes Read
pinarayi p kerala govt asks to continue the search for people missing in ockhi

കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അൽഫോൺസ് കണ്ണന്താനത്തെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.

കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണ് കേന്ദ്രമന്ത്രി സ്ഥാനമെന്ന് പിണറായി വിജയൻ കുറിച്ചു. ദേശീയ വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിനൊപ്പം മന്ത്രിസഭയിൽ കേരളത്തിന്റെ ശബ്ദമാകാൻ കണ്ണന്താനത്തിന് സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്‌നം സംസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് കരുത്ത് പകരുമെന്നും കണ്ണന്താനത്തിന് ഇക്കാര്യത്തിൽ മികച്ച സംഭാവന നൽകാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നുവെന്നും മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top