Advertisement

പരമ്പര തൂത്തുവാരി ഇന്ത്യ; റെക്കോർഡിട്ട് ധോണി

September 4, 2017
1 minute Read
india wins test match against srilanka

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിലും വിജയം നേടി ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. ആറു വിക്കറ്റിനാണ് അവസാന ഏകദിനത്തിലെ ഇന്ത്യയുടെ വിജയം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക രണ്ട് പന്ത് ബാക്കി നിൽക്കെ 238 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 46.3 ഓവറിൽ ശ്രീലങ്കൻ സ്‌കോർ മറികടന്നു.

ഏകദിനത്തിലൂടെ പുതിയൊരു റെക്കോർഡ് നേടിയിരിക്കുകയാണ് ധോണി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റംപിങ് നടത്തിയ കീപ്പറെന്ന റെക്കോർഡാണ് ധോണി ഇട്ടിരിക്കുന്നത്. ക്രിക്കറ്റ് കരിയറിലെ 100 സ്റ്റംപിങ് എന്ന അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യതാരവുമാണ് ധോണി. ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ ആയ കുമാർസംഗക്കാരയുടെ 99 സ്റ്റംപിങ് എന്ന റെക്കോർഡാണ് ധോണി മറിക്കടന്നത്.

india wins test match against srilanka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top