മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിന് ക്രൂര മർദ്ദനം

കണ്ണൂരിൽ യുവാവിന് നടുറോഡിൽ ക്രൂരമർദ്ദനം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് രണ്ട് പേർ ചേർന്ന് യുവാവിനെ മർദ്ദിച്ചത്. ഉത്രാടദിവസം പകലാണ് സംഭവം. മോഷണം ആരോപിച്ച് ഇയാളെ പേലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീചട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തിരുന്നു.
ഇതിന് ശേഷമാണ് രണ്ടംഗ സംഘം ഇയാളെ നടുറോഡിലൂടെ വലിച്ചിഴച്ച് മർദ്ദിച്ചത്. രണ്ട് പേർ വലിച്ചിഴയ്ക്കുകയും ഇയാൾ ഉറക്കെ കരയുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വയറ്റിനിട്ട് ചവിട്ടിയതിന് ശേം നടുറോഡിലൂടെയാണ് ആൾക്കൂട്ടം നോക്കി നിൽക്കെ യുവാവിനെ ഇവർ വലിച്ചിഴയ്ക്കുന്നത്. തളിപ്പറമ്പിലെ ഒരു കടയിൽനിന്നാണ് മൊബൈൽ മോഷണം പോയത്.
യുവാവ് അലറിക്കരഞ്ഞുകൊണ്ട് താൻ കുറ്റക്കാരനല്ലെന്നും സ്റ്റേഷനിൽ പോയി എല്ലാം ഒത്തുതീർപ്പാക്കിയതാണെന്നും മർദ്ദിക്കുന്നതിനിടയിലും വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇത് വകവെക്കാതെയാണ് സംഘത്തിന്റെ മർദ്ദനം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തു. അന്വേഷണം നടക്കുകയാണെന്നും മർദനമേറ്റ യുവാവിനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും തളിപ്പറമ്പ് ഡിവൈഎസ്പി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here