ഇന്ന് അധ്യാപക ദിനം; പങ്കുചേർന്ന് ഗൂഗിൾ ഡൂഡിലും

അറിവിന്റേയും അക്ഷരങ്ങളുടേയും ലോകത്തേക്ക് നമ്മെ കൈപിടിച്ച് നടത്തിയ അധ്യാപകർക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനുമായ ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്തംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തെ ഓരോ അധ്യാപകർക്കും വേണ്ടി നീക്കി വെക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആ നല്ല മനസ്സിന്റെ ഓർമ്മയിൽ അധ്യാപകർക്കായി ഒരു ദിനമുണ്ടായി.
മാതാ പിതാ ഗുരോ ദൈവം എന്ന തത്വത്തെ മുറുകെപിടിക്കുന്നവരാണ് നാം. അതുകൊണ്ട് തന്നെ ദൈവത്തേക്കാൾ വലിയ സ്ഥാനമാണ് നാം അധ്യാപകർക്ക് നൽകുന്നത്. ആദ്യമായി ഹരിശ്രീ എഴുതിച്ചപ്പോൾ മുതൽ ഇന്ന് വരെയുള്ള നമ്മുടെ ഓരോ അറിവിന് പിന്നിലും ഒരു അധ്യാപകനോ അധ്യാപികയോ ഉണ്ടാകും. എന്നാൽ പഠിത്തം കഴിഞ്ഞതോടെ അവരെയെല്ലാം മറക്കുകയാണ് പതിവ്. അതുകൊണ്ട് ഇന്നത്തെ ദിനം അവരോട് നന്ദി പറയാൻ ഉപയോഗിക്കാം. ഒപ്പം
പഴയ അധ്യാപകരെ ജീവിത വഴിയിൽ കണ്ടുമുട്ടുമ്പോൾ അവരെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യാം. അതാണ് അവർക്ക് നൽകാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.
അധ്യാപക ദിനത്തോടനുബന്ധിച്ച് ഗൂഗിളും ഇത്തവണ ഡൂഡിലുമായി എത്തിയിട്ടുണ്ട്. രസതന്ത്രം, കണക്ക്, ഗണിതം, സംഗീതം, ശാസ്ത്രം എന്നിവ പഠിപ്പിക്കുന്ന ടീച്ചറും ക്ലാസ് ശ്രദ്ധിച്ചിരിക്കുന്ന കുട്ടികളുമാണ് തീം. ഗൂഗിൾ ന്നെ ഈംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചാണ് ടീച്ചറെയും കുട്ടികളയെും വരച്ചിരിക്കുന്നത്.
google doodle on teachers day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here