സോണിയാഗാന്ധിയുടെ എസ്പിജി കമാൻഡോകളിൽ ഓരാളെ കാണാനില്ല

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ എസ്പിജി കമാൻഡോകളിൽ ഓരാളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. സെപ്തംബർ മൂന്ന് മുതലാണ് രാകേഷ് കുമാർ (31) എന്ന കമാൻഡോയെ കാണാതായത്. സർവ്വീസ് റിവോൾവറും മൊബൈൽ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇയാളെ ഇതുവരെ കണ്ടെത്താനായില്ല.
സെപ്തംബർ ഒന്നിന് ഡ്യൂട്ടിയ്ക്ക് സോണിയയുടെ വസതിയായ ജൻപഥിലെ 10 നമ്പർ വസതിയിൽ ഇയാൾ ഉണ്ടായിരുന്നു. അന്നേ ദിവസം ഓഫ് ഡേ ആയിരുന്നിട്ടും ഇയാൾ എന്തിനാണ് ജോലിയ്ക്ക് എത്തിയത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ദ്വാരകയിലെ വീട്ടിൽ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. കുടുംബം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഇയാളെ കിട്ടാതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here