ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

വെടിയേറ്റ് മരിച്ച മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബംഗളുരുവിലെ ചാംരാജപേട്ടിലെ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. നൂറുകണക്കിന് ആളുകളാണ് ഗൗരി ലങ്കേഷിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം ഗൗരിയ്ക്ക് നേരെ നിറയൊഴിച്ചത്.
എഴുത്തുകളിൽ മാത്രമല്ല, പുറത്ത്, സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിലും ഗൗരി സ്ഥിരം സാന്നിദ്ധ്യമായിരുന്നു. പെരുമാൾ മുരുകനെതിരായ സംഘപരിവാർ ഭീഷണിയ്‌ക്കെതിരെയും ബീഫ് നിരോധനത്തിനെതിരെയുമെല്ലാം ഗൗരി നിലകൊണ്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here