ബിജെപി മുഖ്യ ശത്രവെന്ന് സിപിഎം പ്രമേയം

ബിജെപിയെ മുഖ്യശത്രുവായി കാണണമെന്ന് സിപിഎം രാഷ്ട്രീയ പ്രമേയ രൂപരേഖ. പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് രൂപരേഖ അവതരിപ്പിച്ചത്. ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ശത്രുക്കളെന്ന നിലപാട് മാറ്റണമെന്നും രൂപരേഖയില്‍ പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ പുതിയ നയത്തിന് രൂപം നല്‍കുമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ സിപിഎം മാറ്റം വരുത്തിയേക്കും. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യും. പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ പിന്നീട് ചര്‍ച്ച നടത്തും. ബംഗാളിലെ പുതിയ സമ്മര്‍ദ്ദങ്ങളുടെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ സമീപനം വീണ്ടും ചര്‍ച്ച ചെയ്യുന്നത്.
സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് അടുത്ത വര്‍ഷം ഹൈദരാബാദില്‍ നടക്കുമെന്നും യെച്ചൂരി അറിയിച്ചു. ഏപ്രില്‍ 18 മുതല്‍ 22 വരെയാണ് സമ്മേളനം. അതേസമയം കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാട് കേരള ഘടകം ആവര്‍ത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here