കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് മോദിയുടെ ആഗ്രഹം:അല്‍ഫോണ്‍സ് കണ്ണന്താനം

പിണറായിയുമായി അടുത്തബന്ധമാണ് ഉള്ളതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് മോദിയുടെ ആഗ്രഹമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തിയില്ല. ജില്ലാ പ്രതിനിധികള്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് കണ്ണന്താനത്തെ സ്വീകരിച്ചത്. എറണാകുളം ജില്ലാ കമ്മറ്റി, കോട്ടയം ജില്ലാ കമ്മറ്റികളുടെ സ്വീകരണത്തിന് പുറമെ കാഞ്ഞിരപ്പള്ളിയില്‍ റോഡ് ഷോയും ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് റോഡ്ഷോ. മണിമലയിലാണ് റോഡ് ഷോയുടെ സമാപനം. ഇന്ന് വൈകിട്ടോടെ തന്ന അദ്ദേഹം ഡല്‍ഹിയ്ക്ക് മടങ്ങും.
alphons kannanthanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here