ഗണപതി മാംസാഹാരം കഴിക്കുന്ന പരസ്യം; പ്രതിഷേധം ശക്തം

ഗണപതി മാംസാഹാരം കഴിക്കുന്ന പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം. ഓസ്‌ട്രേലിയയിലാണ് ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച പരസ്യം പ്രത്യക്ഷപ്പെട്ടത്. ഒരു പ്രമുഖ മാംസവ്യവസായ ഗ്രൂപ്പിന്റെ പരസ്യത്തിലാണ് ഗണപതി മാംസം കഴിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് മാംസം കഴിക്കുന്ന രീതിയില്‍ ചിത്രീകരിച്ച പരസ്യമാണിത്. പരസ്യം നിരോധിക്കണമെന്നാണ് ഓസ്ട്രേലിയയിലെ ഹിന്ദുക്കളുടെ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പരസ്യം നിരോധിച്ചത്.
പരസ്യത്തിനെതിരെ 30 ഓളം പരാതികള്‍ ലഭിച്ചതായി ഓസ്‌ട്രേലിയന്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്റേര്‍ഡ് ബ്യൂറോ അധികൃതര്‍ പറഞ്ഞു
യേശുക്രിസ്തു, ബുദ്ധന്‍, ഗണപതി തുടങ്ങിയവര്‍ ഒരുമിച്ചിരുന്ന് മാംസാഹാരം കഴിക്കുന്നതാണ് പരസ്യത്തിലുള്ളത്.
ganapathy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here