മോഡിയുടെ മൗനത്തെ ചോദ്യം ചെയ്ത് ഐ ആം ഗൗരി പ്രതിഷേധം

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന കൂറ്റൻ റാലിയിൽ പങ്കെടുത്തത് ലക്ഷങ്ങൾ. ഗൗരിയുടെ കൊലപാതകികളെ കണ്ടെത്താനാകാത്തതിൽ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചത്. ബംഗളൂരുവിലെ സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച റാലി സെൻട്രൽ കോളെജ് മൈതാനത്ത് അവസാനിച്ചു.
ടീസ്ത സെതൽവാദ്, കവിതാ കൃഷ്ണൻ, പി സായ്‌നാഥ്, മേധാ പട്കർ, ജിഗ്‌നേഷ് മേവാനി, അനന്ദ് പട് വർദ്ധൻ, പ്രശാന്ത് ഭൂഷൺ, മേഘാ പൻസാരെ തുടങ്ങി സാമൂഹിക സാസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പ്രതിഷേധ റാലിയിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here