ഈജിപ്തിലെ ഐഎസ് ആക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടു

ഈജിപ്തിലെ സിനായ് ഉപദ്വീപിൽ ഐ.എസ് നടത്തിയ ഒളിയാക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടു. ഈ വർഷത്തെ ഏറ്റവും വലിയ ഐ.എസ് ആക്രമണമാണിത്. ഏഴു പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സൈനികരും പൊലിസുകാരും സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിന്റെ വശങ്ങളിൽ നിന്ന് ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് ഭീകരർ വെടിയുതിർക്കുകയും ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് സ്ഥിരീകരിച്ചിട്ടുണ്ട്
IS attack in Egypt
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here