ഐ ആം ഗൗരി; കൂറ്റൻ റാലിയുമായി പ്രതിഷേധകർ

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൂറ്റൻ റാലിയുമായി ബംഗളൂരു. ഗൗരിയുടെ കൊലപാതകികളെ കണ്ടെത്താനാകാത്തതിൽ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ബംഗളൂരുവിലെ സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന റാലി സെൻട്രൽ കോളെജ് മൈതാനത്ത് അവസാനിക്കും. ‘ഐ ആം ഗൗരി’ എന്നാണ് പ്രതിഷേധറാലിയ്ക്ക് പേരിട്ടിരിക്കുന്നത്.
സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി സായ്‌നാഥ്, മേധാ പട്കർ, ടീസ്ത സെതൽവാദ്, കവിതാ കൃഷ്ണൻ, ജിഗ്‌നേഷ് മേവാനി, അനന്ദ് പട് വർദ്ധൻ, പ്രശാന്ത് ഭൂഷൺ, മേഘാ പൻസാരെ തുടങ്ങി സാമൂഹിക സാസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ എന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നുണ്ട്. ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടു വരിക എന്നതാണ് റാലിയുടെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here