വേലക്കാരി അടിച്ചുമാറ്റിയത് 40 ലക്ഷം !! പണത്തിന്റെ ഉറവിടം ചോദിച്ച പോലീസിന് മുമ്പിൽ കുഴങ്ങി വീട്ടുടമ

ഡോക്ടറുടെ വീട്ടിൽ നിന്നും വീട്ടുജോലിക്കാരി മോഷ്ടിച്ചത് 40 ലക്ഷം രൂപ. വീട്ടുജോലിക്കാരിയും മകനും ചേർന്ന് നാലുമാസം കൊണ്ടാണ് ഇത്രയും പണം മോഷ്ടിച്ചത്. കട്ടക്കിലാണ് സംഭവം. പണത്തിനൊപ്പം സ്വർണവും സംഘം മോഷ്ടിച്ചിരുന്നു.
നാലുമാസം മുമ്പാണ് പത്മ എന്ന അമ്പത്തിരണ്ടുകാരി ഡോക്ടറുടെ വീട്ടിൽ ജോലിക്കെത്തുന്നത്. വളരെ വേഗം വീട്ടുകാരുടെ വിശ്വാസം നേടിയ പത്മയ്ക്ക് വീട്ടിലെ എല്ലാ മുറികളിലും സ്വതന്ത്രമായി കയറാനുള്ള അനുമതി ലഭിച്ചു. ഇതുമുതലാക്കിയായിരുന്നു കവർച്ച.
മോഷ്ടിച്ച പണം ആരുടേയും ശ്രദ്ധയിൽപ്പെടാതെ ജനൽ വഴി പുറത്തേക്കിടും. മുൻകൂട്ടി അറിയിക്കുന്നതിനനുസരിച്ച് എത്തുന്ന മകൻ ഇത് ശേഖരിക്കും. ഇങ്ങനെയാണ് 40 ലക്ഷവും ഇവർ തട്ടിയത്. ഈ നാലു മാസത്തിനിടയിൽ ഒരു ദിവസം പോലും പത്മ വീട്ടിൽ നിന്നും മാറി നിന്നിട്ടില്ല. ്തിനാൽ വീട്ടുകാർ പത്മയെ സംശയിച്ചതേയില്ല.
പണം നഷ്ടമാകുന്നത് ഒരു തുടർകഥയായതോടെ വീട്ടുകാർഡ പോലീസിൽ പരാതി നൽകി. പോലീസ് പത്മയെ ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്താകുന്നത്. വീട്ടിലെ അലമാരയുടെയും മറ്റും ഡൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കിയായിരുന്നു മോഷണം. 31,97,850 രൂപയും ഏഴു പവൻ സ്വർണവുമാണ് ഇവർ മോഷ്ടിച്ചത്.
എന്നാൽ പ്രതി പിടിയിലായതിനൊപ്പം വീട്ടുടമയായ ഡോക്ടറും പെട്ടിരിക്കുകയാണ്. എവിടെ നിന്നാണ് ഇത്രയും പണമെന്നും, എന്തിനാണ് ഇത്രയധികം പണം വീട്ടിൽ സൂക്ഷിച്ചിരിക്കുന്നതെന്നും തുടങ്ങി പോലീസിന്റെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വന്നിരിക്കുകയാണ് ഡോക്ടർക്ക്. എന്നാൽ മകളുടെ അഡ്മിഷനു വേണ്ടിയാണ് ഇത്രയധികം പണം വീട്ടിൽ വെച്ചതെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും പോലീസ് സംഭവം അന്വേഷിച്ച് വരികയാണ്.
servant robbed 40 lakhs from doctors house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here